ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു

ആലപ്പുഴ: നഗരത്തിൽ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. ആലപ്പുഴയില്‍ നിന്ന് മണ്ണഞ്ചേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന തകഴി മുല്ലശ്ശേരി സ്വദേശിയായ ഹരികൃഷ്ണന്റെ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചത്. ഓടിക്കൊണ്ടിരുന്നതിനിടയില്‍ ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം ഫെഡറല്‍ ബാങ്കിന് മുന്‍ഭാഗത്ത് എത്തിയപ്പോള്‍ ഓട്ടോയുടെ പിന്‍സീറ്റിനടിയില്‍ എന്‍ജിന്‍ ഭാഗത്ത് നിന്നുമാണ് പുകവരാന്‍ തുടങ്ങിയത്.

ഉടന്‍ യാത്രക്കാരെ ഇറക്കിയശേഷം ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും തൊട്ടടുത്ത കടകളില്‍ നിന്നും വെള്ളം ഒഴിച്ച്‌ തീ അണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വളരെ വേഗത്തിലെത്തിയ ഫയര്‍ഫോഴ്സ് വെള്ളം പമ്ബ് ചെയ്ത് തീ അണച്ചതിനാല്‍ ഓട്ടോ കത്തി നശിക്കാതെ വലിയ അപകടം ഒഴിവായി.

Leave A Reply
error: Content is protected !!