കുണ്ടറയിലെ പരാജയത്തിന് കാരണം ബിജെപി ഹോള്‍സെയിലായി വോട്ട് മറിച്ചത്- ജെ. മേഴ്സികുട്ടിയമ്മ

കുണ്ടറയിലെ പരാജയത്തിന് കാരണം ബിജെപി ഹോള്‍സെയിലായി വോട്ട് മറിച്ചത്- ജെ. മേഴ്സികുട്ടിയമ്മ

കൊല്ലം: കുണ്ടറ മണ്ഡലത്തില്‍ ബിജെപി ഹോള്‍സെയിലായി യുഡിഎഫിന് വോട്ട് മറിച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്ന് മേഴ്‌സിക്കുട്ടിയമ്മ .

തീരദേശ മേഖലകളിലെ എല്‍ഡിഎഫ് വിജയം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മത്സ്യതൊഴിലാളികള്‍ നല്‍കിയ മറുപടിയാണ്. സ്ഥാപിത താല്‍പര്യക്കാരുടെ ഏകോപനം വ്യക്തിപരമായി തനിക്കെതിരെ ഉണ്ടായെന്നും മേഴ്സികുട്ടിയമ്മ പറഞ്ഞു.

2001ന് ശേഷം കുണ്ടറയില്‍ ഇതാദ്യമായാണ് യുഡിഎഫ് വിജയിക്കുന്നത്. ജില്ല കണ്ട ഏറ്റവും വലിയ അട്ടിമറിയാണു കുണ്ടറയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നേരിട്ടത്. ഇതേതുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ആറാം തവണയും ജനവിധി തേടിയ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഇതു മൂന്നാമത്തെ തോല്‍വിയാണ് നേരിടേണ്ടി വന്നത്.

 

Leave A Reply
error: Content is protected !!