ഫോക്ക​സ്​ സ്​റ്റാക്​​ പനോരമ’ വിദ്യയിൽ എടുത്ത ഹജ്റുൽ അസ്​വദിന്റെ ചിത്രം

ഫോക്ക​സ്​ സ്​റ്റാക്​​ പനോരമ’ വിദ്യയിൽ എടുത്ത ഹജ്റുൽ അസ്​വദിന്റെ ചിത്രം

ജിദ്ദ: ‘ഫോക്ക​സ്​ സ്​റ്റാക്​​ പനോരമ’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പകർത്തിയ പുണ്യ ആരാധന കേന്ദ്രമായ കഅ്​ബയുടെ തെക്ക്​ കിഴക്കേ മൂലയിലെ ഹജ്​റുൽ അസ്​വദിന്റെ ഏറ്റവും വ്യക്തമാർന്ന നിലയിലുള്ള ചിത്രം ശ്രദ്ധേയമാവുന്നു. ​ഇരുഹറം കാര്യാലയത്തിന് കീഴിലെ പദ്ധതി, എൻജിനീയറിങ്​ പഠന വിഭാഗമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് .​

ആദ്യമായാണ്​ ഇത്തരമൊരു സംവിധാനമുപയോഗിച്ച്​ ഹജ്​റുൽ അസ്​വദിന്റെ പടമെടുക്കുന്നത്​. പുതിയ സംവിധാനമുപയോഗിച്ച്​ ചിത്രം പകർത്താൻ ഏഴ്​ മണിക്കൂർ എടുത്തതായാണ്​ റിപ്പോർട്ട്​. 1050 പടങ്ങൾ എടുത്തിട്ടുണ്ട്​. 49,000 മെഗാപിക്സൽ റെസല്യൂഷനോടുകൂടിയതാണ്​ പടം. ഒരോ പടത്തിന്റെയും ഫയൽ സൈസ് 160 ജിഗാബൈറ്റ്​ ആണ്​. ചിത്രം എഡിറ്റ്​ ചെയ്യാൻ ഒരാഴ്​ചയെടുത്തു.കഅ്​ബയിൽ ഹജ്​റുൽ അസ്​വദിന്റെ ഏറ്റവും വ്യക്തതയുള്ള പടമെന്നതാണ്​ ഇതിന്റെ സവിശേഷത.

പകർത്തിയ ചിത്രങ്ങൾ സന്ദർശകർക്ക്​ കാണാൻ​ അൽഹറമൈൻ എക്​സിബിഷൻ കേന്ദ്രത്തിൽ പ്രദർശിപ്പിക്കാണ്​ ഇരുഹറം കാര്യാലയം പദ്ധതിയിട്ടിരിക്കുന്നത്​. കഅ്​ബയുടെ തെക്കുകിഴക്കേ മൂലയിൽ നിലത്ത്​ നിന്ന്​ ഒന്നര മീറ്റർ ഉയരത്തിലാണ്​ ഹജ്റുൽ അസ്​വദ്​ സ്ഥിതിചെയ്യുന്നത്​​. വിത്യസ്​ത ആകൃതിയിലുള്ള എട്ട്​ കഷ്​ണങ്ങൾ ഉൾക്കൊള്ളുന്ന ഹജ്​റുൽ അസ്​വദിനു​ ചുറ്റും സുരക്ഷക്കായി ശുദ്ധ വെള്ളിയുടെ ഫ്രെയിം സ്​ഥാപിച്ചിട്ടുണ്ട്​​. തീർഥാടകർ ത്വവാഫ്​ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും​ ഹജ്റുൽ അസ്​വദ്​ സ്ഥിതി ചെയ്യുന്ന മൂലയിൽ നിന്നാണ്​. .

Leave A Reply
error: Content is protected !!