കാറിൽക്കടത്തിയ ലഹരി മരുന്ന് പിടികൂടി

കാറിൽക്കടത്തിയ ലഹരി മരുന്ന് പിടികൂടി

ആലപ്പുഴ: കാറിൽ ലഹരി മരുന്ന് കടത്തിയ ആളെ പിടികൂടി, ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ്. ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിനു സമീപം വച്ചാണ് പാലക്കാട് കുണ്ടിൽ വീട്ടിൽ പ്രമോദിനെ(40) പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തത്.

ഇയാള്‍ വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് നിന്നും കരുവാറ്റയിലെ വിവിധ കടകളില്‍ വിതരണത്തിനായാണ് ഇവ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Leave A Reply
error: Content is protected !!