ജമ്മു കശ്മീർ മുൻ ഗവർണർ ജഗ് മോഹൻ അന്തരിച്ചു

ജമ്മു കശ്മീർ മുൻ ഗവർണർ ജഗ് മോഹൻ അന്തരിച്ചു

ന്യൂഡൽഹി: ജമ്മു – കശ്മീർ മുൻ ഗവർണർ ജഗ് മോഹൻ (94) നിര്യാതനായി . വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.സിവിൽ സർവീസ് മുൻ ഉദ്യോഗസ്ഥനായിരുന്ന ജഗ് മോഹൻ, നിരവധി സർക്കാർ പദവികൾ വഹിച്ചിട്ടുണ്ട്. അഭിപ്രായ ഭിന്നതയെ തുടർന്ന് വി.പി. സിങ് സർക്കാർ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

1984 മുതൽ 89 വരെയും 1990 ജനുവരി മുതൽ മേയ് വരെയും രണ്ടുതവണ ജമ്മു കശ്മീർ ഗവർണറായിരുന്നു. ഗോവ ഗവർണറായിരുന്ന ജഗ് മോഹൻ കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയുടെ ലഫ്റ്റനന്‍റ് ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. 1996 ൽ ബി.ജെ.പി ടിക്കറ്റിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പെട്ട അദ്ദേഹം, നഗര വികസനം-വിനോദ സഞ്ചാരം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1971ൽ പത്മശ്രീയും 1977ൽ പത്മഭൂഷനും 2016 ൽ പത്മവിഭൂഷനും നൽകി രാജ്യം ആദരിച്ചു.

ജഗ് മോഹന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അനുശോചനം രേഖപ്പെടുത്തി .

Leave A Reply
error: Content is protected !!