ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയത് വര്‍ഗീയശക്​തികളെ കൂട്ടുപിടിച്ച്- കെ. സുരേന്ദ്രന്‍

ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയത് വര്‍ഗീയശക്​തികളെ കൂട്ടുപിടിച്ച്- കെ. സുരേന്ദ്രന്‍

കോഴിക്കോട്​: നിയമസഭാ തെര​െഞ്ഞടുപ്പില്‍ വര്‍ഗീയശക്​തികളെ കൂട്ടുപിടിച്ചാണ്​ ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയതെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പല മണ്ഡലങ്ങളിലും സി.പി.എമ്മിന്‍റെ വോട്ടുകള്‍ കുറയുകയാണ്​ ചെയ്​തതെന്ന്​ സുരേ​ന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പാലക്കാട്​ 2500 വോട്ട്​ സി.പി.എമ്മിന്​ കുറഞ്ഞു. മഞ്ചേശ്വരത്ത്​ കഴിഞ്ഞ പ്രാവശ്യം കിട്ടിയതിനേക്കാള്‍ മൂന്നു ശതമാനം വോട്ടാണ്​ കുറഞ്ഞത്​. വിജയിച്ച നേമത്ത്​ സി.പി.എമ്മിന്​ വോട്ട്​ കുറവാണ്​. തൃപ്പൂണിത്തുറയില്‍ 10200ഓളം വോട്ടുകളാണ്​ 2016നെ അപേക്ഷിച്ച്‌​ സി.പി.എമ്മിന്​ കുറഞ്ഞത്​. കുണ്ടറയിലും കുറ്റ്യാടിയിലും കൊയിലാണ്ടിയിലുമൊക്ക അതുതന്നെ അവസ്​ഥ. മൃഗീയമായി ഭൂരിപക്ഷം നേടിയെന്ന്​ അവകാശപ്പെടുന്ന ഈ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും സി.പി.എമ്മിന്​​ വോട്ട്​ കുറഞ്ഞിട്ടുണ്ടെന്നതിന്റെ തെളിവാണിത്​.

ഉത്തരവാദിത്തമുള്ള സ്​ഥാനത്തിരുന്ന്​ പിണറായി വിജയന്‍ വോട്ടുകച്ചവടമെന്ന അബദ്ധജടിലമായ വാദങ്ങള്‍ നിരത്തരുത്​. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ എത്ര വോട്ടാണ്​ കുറഞ്ഞത്​? അതൊക്കെ രാഹുല്‍ ഗാന്ധിക്ക്​ നിങ്ങള്‍ വിറ്റതാണോ? ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഒരു രാഷ്​​ട്രീയ പര്‍ട്ടിക്കെതിരെ ഉന്നയിക്കു​േമ്ബാള്‍ സ്വന്തം പാര്‍ട്ടിയൂടെ ചരിത്രം കൂടി അദ്ദേഹം മനസ്സിലാക്കി സംസാരിക്കണം.

ശക്​തമായ ത്രികോണ സാധ്യതുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക്​ വോട്ട്​ കുറഞ്ഞിട്ടുണ്ട്​. മുസ്​ലിം വര്‍ഗീയശക്​തികളെ കൂട്ടുപിടിച്ച്‌​ സി.പി.എം നടത്തിയ പ്രചാരണം എസ്​.ഡി.പി.ഐ നിഷേധിച്ചി​േട്ടയില്ല. നേമത്ത്​ ശിവന്‍കുട്ടിക്ക്​ 10000 വോട്ട്​ കൊടുത്തുവെന്ന്​ എസ്​.ഡി.പി.ഐ പറഞ്ഞിട്ട്​ പിണറായിയും ശിവന്‍കുട്ടിയും നിഷേധിച്ചില്ലല്ലോ?

യു.ഡി.എഫിനും ഇത്തരത്തില്‍ വര്‍ഗീയ ശക്​തികളു​െട സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു​. കല്‍പറ്റയില്‍ അതുണ്ടായിട്ടുണ്ടെന്ന്​ ശ്രേയാംസ്​കുമാര്‍ പറയുന്നു. ഇ. ശ്രീധരന്‍, കുമ്മനം എന്നിവരെ നിയമസഭ കാണിക്കരുതെന്ന്​ പലര്‍ക്കും താല്‍പര്യമുണ്ടായിരുന്നു. കോണ്‍ഗ്രസിന്‍റെ സ്​ഥാനാര്‍ഥികള്‍ മുസ്​ലിമാണെങ്കില്‍പോലും അപ്പുറത്ത്​ ലീഗും എസ്​.ഡി.പി​.ഐയും എല്ലാം സി.പി.എമ്മിന്​ വോട്ടുചെയ്​തു. ബേപ്പൂരില്‍ മരുമക​േന്‍റതടക്കം ജയം അത്തരത്തില്‍ നിരീക്ഷിക്കേണ്ടതാണ്​. തെരഞ്ഞെടുപ്പില്‍ സഹായിക്കാത്തവ​െരയെല്ലാം ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനമാണ്​ പിണറായി ഉ​ള്‍പെ​െടയുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Leave A Reply
error: Content is protected !!