ചാരുംമൂട്ടിൽ കർശന നിയന്ത്രണങ്ങൾ

ചാരുംമൂട്ടിൽ കർശന നിയന്ത്രണങ്ങൾ

ആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിൽ, ജില്ലയിലെ ചാരുംമൂട് മേഖലയില്‍ ഇന്നലെ മാത്രം 186 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസങ്ങളിലായി നാലു പേര്‍ മരി​ച്ചു. ഈ പ്രദേശങ്ങളി​ലെ കൊവിഡ് പരിശോധനയുടെ ഫലം ഇന്നലെയാണ് വന്നതോടെയാണ് ഇത്രയധികം പേര്‍ക്ക് രോഗം വ്യക്തമായത്.

പാലമേല്‍, താമരക്കുളം പഞ്ചായത്തുകളിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു പുരുഷന്‍മാരും, രണ്ട് സ്ത്രീകളും മരിച്ചത്. മരണം സ്ഥിതീകരിച്ചതിന്റെ പരാതിയിൽ, കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!