ചന്നുലാൽ മിശ്രയുടെ മകൾ കോവിഡ് ബാധിച്ച് മരിച്ചു ; യുപി ആശുപത്രിക്ക് മുന്നിൽ സംഘർഷം

ചന്നുലാൽ മിശ്രയുടെ മകൾ കോവിഡ് ബാധിച്ച് മരിച്ചു ; യുപി ആശുപത്രിക്ക് മുന്നിൽ സംഘർഷം

ലഖ്​നോ: പദ്​മ വിഭൂഷൺ ജേതാവ്​ ചന്നുലാൽ മിശ്രയുടെ മകൾ കോവിഡ് രോഗം ​ ബാധിച്ച്​ മരിച്ചതിന്​ പിന്നാലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചന്നുലാൽ മിശ്രയുടെ മകൾ സംഗീതയാണ്​ കോവിഡ് ബാധിച്ച്​ യുപിയിലെ ​ വാരാണസി  ആശുപത്രിയിൽ ​ മരണത്തിന് കീഴടങ്ങിയത് .

ഏപ്രിൽ 26ന്​ മിശ്രയുടെ ഭാര്യ മനോരമ മിശ്രക്ക് കോവിഡ്​ മൂലം ജീവൻ നഷ്ടപ്പെട്ടിരുന്നു .വാരാണസി​യിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു 76 കാരിയുടെ അന്ത്യം. അതിനുപിന്നാലെ മേയ്​ ഒന്നിനായിരുന്നു ​സംഗീതയുടെ മരണം.

ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്​തതയും നിസ്സംഗതയുമാണ് സംഗീതയുടെ മരണത്തിന്​ ഉത്തരവാദിയെന്ന്​ ചൂണ്ടിക്കാട്ടി മിശ്രയുടെ ഇളയമകൾ നമ്രത രംഗത്തെത്തി. ഇതേ തുടർന്ന് ആശുപത്രി പരിസരത്ത്​ സംഘർഷാവസ്​ഥ സൃഷ്​ടിക്കുകയും ചെയ്​തു. സംഗീത മരിച്ച്​ രണ്ടുദിവസം കഴിഞ്ഞിട്ടും മരണവിവരം, മറ്റു രേഖകൾ, സി.സി.ടി.വി ദൃശ്യങ്ങൾ തുടങ്ങിയവ കൈമാറാൻ ആശുപത്രി അധികൃതർ തയാറാകത്തതിൽ പ്രകോപിതയായ നമ്രത ആശുപത്രിയിലെത്തുകയും ബഹളം വെക്കുകയുമായിരുന്നു.

അതെ സമയം ആശുപത്രി അധികൃതരുടെ അനാസ്​ഥയാണ്​ മരണകാരണമെന്നും രോഗികളെ കൊള്ളയടിക്കുകയാണെന്നും അവർ ആരോപിച്ചു . തുടർന്ന് ആശുപത്രിക്കെതിരെ പരാതി നൽകാൻ പോകുകയായിരുന്നു.

കടുത്ത ഛർദ്ദിയും പനിയും തുടങ്ങിയതോടെ ഒന്നരലക്ഷം രൂപ കെട്ടിവെച്ചാണ്​ സംഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. പിന്നീട്

ഏപ്രിൽ 29ന്​ സംഗീതയുടെ ആരോഗ്യനില മോശമാണെന്ന്​ കുടുംബത്തെ ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോഴേക്കും സംഗീത മരിച്ചിരുന്നു. ആശുപത്രി അധികൃതരോട്​ നിരന്തരം ആവശ്യപ്പെട്ടതിന്​ ശേഷമാണ്​ സംഗീതയുടെ മൃതദേഹം കുടുംബത്തിന്​ കാണിക്കാൻ തയാറായത്​. എന്നാൽ രോഗിയുടെ മറ്റു വിവരങ്ങൾ കൈമാറാൻ അധികൃതർ തയാറായിരുന്നില്ല. ഇതോടെയാണ്​ കുടുംബം ആശുപത്രി  അധികൃതരു​ടെ അനാസ്​ഥയാണ്​ മരണത്തിലേക്ക്​ നയിച്ചതെന്ന ആരോപണവുമായെത്തി സംഘർഷ അന്തരീക്ഷം സൃഷ്ടിച്ചത് .

ഹിന്ദുസ്​ഥാനി ക്ലാസിക്കൽ സംഗീതജ്ഞനായ ചന്നുലാൽ മിശ്ര 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവ് കൂടിയായിരുന്നു.

Leave A Reply
error: Content is protected !!