മെക്സിക്കോയിൽ മെട്രോ – റെയിൽ മേൽപാലം തകർന്ന് 20 മരണം

മെക്സിക്കോയിൽ മെട്രോ – റെയിൽ മേൽപാലം തകർന്ന് 20 മരണം

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മെട്രോ റെയിൽ മേൽപാലം തകർന്ന് വീണ് വൻ ദുരന്തം .അപകടത്തിൽ 20 പേർ മരിക്കുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു . നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നു . തിങ്കളാഴ്ച രാത്രിയിൽ മെക്സിക്കോ സിറ്റിയിലാണ് ദാരുണ സംഭവം .

നഗരത്തിലെ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒലിവോസ് മെട്രോ സ്റ്റേഷന്‍റെ മേൽപാലമാണ് തകർന്നുവീണത്. മേൽപാലത്തിന്‍റെ ഭാഗവും മെട്രോ ട്രെയിൻ കംമ്പാർട്ടുമെന്‍റുകളും നിലം പതിക്കുകയായിരുന്നു. മേൽപാലത്തിന് അഞ്ച് മീറ്റർ അടുത്താണ് സതേൺ മെക്സിക്കൻ സിറ്റിയിലെ പ്രധാന റോഡ് കടന്നു പോകുന്നത്.

അതെ സമയo 2020 മാർച്ചിൽ താകുബായ സ്റ്റേഷനിൽ തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave A Reply
error: Content is protected !!