എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് തുഷാർ വെള്ളാപ്പള്ളി

എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് തുഷാർ വെള്ളാപ്പള്ളി

കൊച്ചി: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നു . ഇക്കാര്യം ബിഡിജെഎസിലെ സഹപ്രവർത്തകരോട് കൂടിയാലോചിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്.

ഇതു സംബന്ധിച്ച് കൊല്ലത്ത് ബിഡിജെഎസ് നിർണായക സംസ്ഥാന കൗൺസിൽ യോഗം നാളെ രാവിലെ നടക്കും.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിലുണ്ടായിരുന്ന സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ വോട്ട് കണക്കിലും വളരെയേറെ പിന്നിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് രാജിയിലേക്ക് നീങ്ങുന്നതെന്നാണ് വിവരം.

Leave A Reply
error: Content is protected !!