വളവിൽ തിരിയാനാവാതെ ലോറി കുടുങ്ങി

വളവിൽ തിരിയാനാവാതെ ലോറി കുടുങ്ങി

ഇടുക്കി: തമിഴ്‌നാട്ടിലെ തേനിയില്‍നിന്ന് ചിത്തിരപുരത്തിന് വൈദ്യുതി തൂണുകളുമായി വന്ന ലോറി തിരിയാനാകാതെ കുടുങ്ങി. രാജാക്കാട് റോഡിലെ തേക്കിൻ കാനം, പാറശ്ശേരി വളവിലാണ്, തിരിയാനാവാതെ കുടുങ്ങിയത്. ബാരിക്കേഡില്‍ തട്ടിനിന്ന ലോറി ബാരിക്കേഡ് അഴിച്ചാണ് പിന്നോട്ടെടുത്തത്.

രണ്ടു മണിക്കൂറോളം ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. കൊച്ചുപ്പ് വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടുവെങ്കിലും അവിടെ റോഡിന്റെ മണ്ണുപണി നടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ അവിടെ കുടുങ്ങി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വളവിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

Leave A Reply
error: Content is protected !!