ബം​ഗാ​ൾ സംഘർഷം ; പ്രധാനമന്ത്രി ഗ​വ​ർ​ണറോട് സംസാരിച്ചു

ബം​ഗാ​ൾ സംഘർഷം ; പ്രധാനമന്ത്രി ഗ​വ​ർ​ണറോട് സംസാരിച്ചു

കോ​ൽ​ക്ക​ത്ത: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ പശ്ചിമ ബം​ഗാ​ളി​ൽ അ​ര​ങ്ങേ​റു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ആ​ശ​ങ്ക ​പ്ര​ക​ടി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. സംഭവത്തിൽ ബം​ഗാ​ൾ ഗ​വ​ർ​ണ​റു​മാ​യി മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സംഘർഷങ്ങളിൽ ഇ​തു​വ​രെ 12 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​രു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ക​ടു​ത്ത ദു​ഖ​വും ആ​ശ​ങ്ക​യും പ്ര​ക​ടി​പ്പി​ച്ച​താ​യി ഗ​വ​ർ​ണ​ർ ജ​ഗ​ദീ​പ് ധ​ങ്ക​ർ ട്വീ​റ്റ് ചെ​യ്തു.

സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അതെ സമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രശ്ന ബാധിത മേഖലകളിൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ എ​ത്തും.. കേ​ന്ദ്രസർക്കാർ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച ദേ​ശ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്താ​ൻ ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്തു.

Leave A Reply
error: Content is protected !!