ജില്ലയിൽ നിലവിലുള്ള കണ്ടെയ്ൻമെന്റ് സോണുകൾ ഇങ്ങനെ

ജില്ലയിൽ നിലവിലുള്ള കണ്ടെയ്ൻമെന്റ് സോണുകൾ ഇങ്ങനെ

ഇടുക്കി: ജില്ലയിലെ നെടുങ്കണ്ടം, സേനാപതി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകള്‍ അടച്ചിട്ടു. ഇവിടങ്ങളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്‌മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ വിജ്ഞാപനമിറക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. ഇതിനൊപ്പം, ഇടവെട്ടി പഞ്ചായത്തിലെ ഒൻപതാം വാര്‍ഡും, കണ്ടെയ്‌മെന്റ് സോണാക്കി. ഇതോടെ 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 6, 7, 8 വാര്‍ഡുകളൊഴികെ എല്ലാം അടഞ്ഞ് കിടക്കുകയാണ്.

വെള്ളിയാമറ്റം പഞ്ചായത്തിലെ 14-ാം വാര്‍ഡ് പൂര്‍ണമായും കാഞ്ചിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വരുന്ന എസ്.എന്‍ പടി മുതല്‍ ബാലവാടി സെറ്റില്‍മെന്റ് പൂര്‍ണമായും ചെക്ക് ഡാം മുതല്‍ രാജ സന്നിധി ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ എന്നിവയും കണ്ടെയ്‌മെന്റ് സോണാക്കി വിഞ്ജാപനമിറക്കിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!