തൊടുപുഴയാറ്റിൽ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുവാനായില്ല

തൊടുപുഴയാറ്റിൽ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുവാനായില്ല

ഇടുക്കി: തൊടുപുഴയാറ്റിൽ ചാടിയ സ്ത്രീയുടെ മൃതദേഹത്തിനായി സ്കൂബ ടീം പരിശോധന തുടരുന്നു. ഇന്നലെ പുലർച്ച കാണാതായ ഇവരെ, കാലാവസ്ഥ മോശമായതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തൊടുപുഴയില്‍ താമസിക്കുന്ന രാധ എന്ന സ്ത്രീ കഴിഞ്ഞ രണ്ട് മാസമായി വെങ്ങല്ലൂരിലുള്ള മകളുടെ വീട്ടിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഇവരെ കാണാതായത്.

വീട്ടിനുള്ളില്‍ നിന്ന് ലഭിച്ച ഇവരെഴുതിയതെന്ന് കരുതുന്ന കത്ത് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം തൊടുപുഴയാറ്റില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Leave A Reply
error: Content is protected !!