രാജ്യത്ത് 5ജി ട്രയലിന്‌ 13 കമ്പനികൾക്ക് അനുമതി

രാജ്യത്ത് 5ജി ട്രയലിന്‌ 13 കമ്പനികൾക്ക് അനുമതി

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5 ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി.സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക.

അതെ സമയം റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, തുടങ്ങിയ കമ്പനികൾ എറിക്‌സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും.

നിബന്ധനകളോടെ 700 മെഗാഹെർട്‌സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് എയർവെയ്‌സ് ഉടനെ അനുവദിക്കും.

നഗരങ്ങളിലും ഗ്രാമങ്ങളിലും പരീക്ഷണം നടത്തുക. നെറ്റ് വർക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യംനൽകുക എന്നിവ നിബന്ധനകളിൽ പറയുന്നു. ട്രയലിന് മാത്രമെ എയർവേവ്‌സ് ഉപയോഗിക്കാവൂ, വാണിജ്യാവശ്യങ്ങൾക്ക് പാടില്ലെന്നും വ്യവസ്ഥയുണ്ട് .

Leave A Reply
error: Content is protected !!