ബിജെപി അക്കൗണ്ട് പൂട്ടിച്ചതും ബിജെപി മുന്നേറ്റം തടഞ്ഞതും യുഡിഎഫ്- രമേശ് ചെന്നിത്തല

ബിജെപി അക്കൗണ്ട് പൂട്ടിച്ചതും ബിജെപി മുന്നേറ്റം തടഞ്ഞതും യുഡിഎഫ്- രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും, സിപിഎം ബിജെപി ഡീല്‍ തകര്‍ത്ത് ബിജെപി മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .

നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബിജെപി ജയിക്കാന്‍ സാധ്യതയുള്ളതായി അവര്‍ തന്നെ കണ്ടിരുന്ന മണ്ഡലങ്ങള്‍. ഇവിടെ ബിജെപിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണെന്ന് വോട്ടുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഈ നാലിടത്തും സിപിഎം വോട്ടു കുറയുകയും ചെയ്തു. അവ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് കിട്ടിയത്.

യഥാര്‍ത്ഥത്തില്‍ 69 സീറ്റുകളില്‍ ബിജെപി സിപിഎമ്മിന് പ്രകടമായി തന്നെ വോട്ടുമറിച്ച്‌ നല്‍കുകയാണ് ചെയ്തിരിക്കുന്നതെന്ന് വോട്ടുകളുടെ കണക്കുകള്‍ കാണിക്കുന്നു. മറ്റു സീറ്റുകളിലും വ്യാപകമായി കച്ചവടം നടന്നിട്ടുണ്ട്.

ബിജെപിയും സിപിഎമ്മും തമ്മില്‍ നടത്തിയ വോട്ടുകച്ചവടം പുറത്തുവരുമെന്ന് കണ്ടപ്പോള്‍ രക്ഷപെടാനായി മുന്‍കൂട്ടി എറിഞ്ഞത് മാത്രമാണ് ബിജെപി, യുഡിഎഫിന് വോട്ടുമറിച്ചു നല്‍കി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. സത്യവുമായി പുലബന്ധമില്ലാത്ത ആ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Leave A Reply
error: Content is protected !!