കോടയുമായി രണ്ട് പേർ പിടിയിൽ

കോടയുമായി രണ്ട് പേർ പിടിയിൽ

ഇടുക്കി: അടിമാലിയിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയുമായി രണ്ട് പേർ പിടിയിൽ. തറക്കുന്നേൽ ബിബി, തടത്തിൽ രാജൻ എന്നിവരാണ് പിടിയിലായത്. അടിമാലി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്ത്.

ഇന്നലെ ചിന്നാര്‍ നിരപ്പിലുള്ള ബിബിയുടെ വീടിന്റെ അടുക്കളയില്‍ നിന്നുമാണ് 300 ലിറ്റര്‍ കോട പിടിച്ചെടുത്തത്. മറ്റൊരു പ്രതി മേമടത്തില്‍ റോബിന്‍ ബേബി ഓടി രക്ഷപ്പെട്ടു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

Leave A Reply
error: Content is protected !!