എട്ടുലക്ഷത്തിലധികം പേർക്ക് മരുന്ന് വിതരണവുമായി ജില്ലാ ഹോമിയോ വകുപ്പ്

എട്ടുലക്ഷത്തിലധികം പേർക്ക് മരുന്ന് വിതരണവുമായി ജില്ലാ ഹോമിയോ വകുപ്പ്

ഇടുക്കി: കോവിഡ് വ്യാപനത്തിന്റെയും, മഴക്കാല പൂർവ്വ രോഗങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ലാ ഹോമിയോ വകുപ്പ് നേതൃത്വത്തിൽ 856389ലക്ഷമാളുകൾക്ക്, ഹോമിയോ മരുന്ന് വിതരണം ചെയ്തു. ഹോമിയോ വകുപ്പിന്റെ ജില്ലയിലുള്ള 2 ജില്ലാ ആശുപത്രികള്‍, 38 ഡിസ്പെന്‍സറികള്‍, ദേശിയ ആരോഗ്യ മിഷന്റെ (എന്‍ എച്ച്‌ എം) കീഴിലുള്ള 24 ഡിസ്പെന്‍സറികള്‍, എസ് സി മേഖലയിലുള്ള 2 ഡിസ്പെന്‍സറികള്‍, ട്രൈബല്‍ മേഖലയിലുള്ള മൊബൈല്‍ യൂണിറ്റ് 1 എന്നിങ്ങനെയുള്ള സംവിധാനത്തിലൂടെയാണ് ഹോമിയോ വകുപ്പ് ജില്ലയില്‍ പ്രതിരോധ മരുന്ന് വിതരണം ചെയ്തത്.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, സംസ്ക്കാരിക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലൂടെയും വിതരണം ചെയ്തിട്ടുണ്ടന്ന് ഡി.എം. ഒ അറിയിച്ചു. മരുന്ന് വിതരണം കൂടുതൽ കാര്യക്ഷമമാക്കുമെന്നും, ഡി.എം.ഒ വ്യക്തമാക്കിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!