തോൽവി അംഗീകരിച്ച് സിറിയക് തോമസ്

തോൽവി അംഗീകരിച്ച് സിറിയക് തോമസ്

ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം, പ്രതികരണവുമായി, പീരുമേട് നിയോജക മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി സിറിയക് തോമസ്.ജനവിധി അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. പീരുമേട്ടില്‍ രാഷ്ട്രീയമായുള്ള മത്സരത്തില്‍ വിധി തനിക്കെതിരായി. . ഭരണപക്ഷത്തിനെതിരെ ലഭിച്ച ആരോപണങ്ങള്‍ വോട്ടാക്കുന്നതില്‍ പരാജയപ്പെട്ടു. സംഘടനാ തലത്തിലുള്ള പ്രവര്‍ത്തനത്തില്‍ പിന്നാക്കം പോയി. ചില മേഖലയില്‍നിന്ന് പിന്നില്‍നിന്ന് കുത്തുകയും ചെയ്തതാണ് തനിക്ക് വിനയായത്.

ഇതിന് ഉദാഹരണമാണ് ഏലപ്പാറയിലും ഉപ്പുതറയിലും 2016നെ അപേക്ഷിച്ച്‌ വോട്ട് കുറഞ്ഞത്. ഏലപ്പാറയിലും ഉപ്പുതറയിലും വോട്ടുചോര്‍ച്ച ഉണ്ടായതാണ് തന്റെ പരാജയത്തിന് വഴിവെച്ചതെന്ന് സിറിയക് തോമസ് പറഞ്ഞു. ജില്ലയിൽ കാലുവാരൽ നടന്നുവെന്ന പരോക്ഷ സൂചനയാണ് സിറിയക് തോമസ് നൽകിയിരിക്കുന്നത്. കോൺഗ്രസിലെ കൂട്ടത്തോൽവി പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

Leave A Reply
error: Content is protected !!