കഞ്ഞിക്കുഴിൽ, കാൽനടയാത്രക്കാർക്ക് ഭീഷണിയായി സ്ലാബുകൾ

കഞ്ഞിക്കുഴിൽ, കാൽനടയാത്രക്കാർക്ക് ഭീഷണിയായി സ്ലാബുകൾ

ഇടുക്കി: ആലപ്പുഴ- മധുര സംസ്ഥാന പാത കടന്നു പോകുന്ന കഞ്ഞിക്കുഴി ടൗണിലെ ഓടകള്‍ക്ക് മുകളിലെ സ്ലാബുകളാണ് പൊട്ടിപൊളിത്ത് കാല്‍ നടയാത്രികര്‍ക്ക് അപകട ഭീക്ഷണിയാകുന്നു. ദിനംപ്രതി നൂറ് കണക്കിന് കാല്‍നടയാത്രികര്‍ കടന്നു പോകുന്ന കഞ്ഞിക്കുഴി ടൗണിലെ ഓടകള്‍ മൂടി ഇരിക്കുന്ന സ്ലാബുകള്‍ പൊട്ടിപൊളിഞ്ഞ് ഇളകി മാറിയ അവസ്ഥയിലാണ്. ഈ സ്ലാബുകള്‍ കള്‍ക്ക് മുകളിലൂടെയാണ് പൊതു ജനങ്ങള്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത്.

പൊട്ടിപൊളിഞ്ഞ സ്ലാബിലെ കമ്പികളില്‍ തട്ടി വിണ് സ്ത്രീകളും, കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ് അപകട ഭീക്ഷണിയായ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ക്കും നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Leave A Reply
error: Content is protected !!