ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികയിലേക്ക് നിയമനം

ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികയിലേക്ക് നിയമനം

കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ആർ.എസ്.ബി.വൈ കീഴിൽ ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

സർക്കാർ അംഗീകൃത ഇ.സി.ജി ടെക്നിഷ്യൻ കോഴ്സ് പാസായിരിക്കണം. യോഗ്യതയുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മെയ് ആറിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Leave A Reply
error: Content is protected !!