കോവിഡ് വ്യാപനം, ഐ.പി.എൽ ഉപേക്ഷിച്ച് ബി.സി.സി.ഐ

കോവിഡ് വ്യാപനം, ഐ.പി.എൽ ഉപേക്ഷിച്ച് ബി.സി.സി.ഐ

ഐ.പി.എല്ലുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ നിന്നും പിന്മാറി. ബി.സി.സി.ഐ.യും ഫ്രാഞ്ചൈസികളും. ഇതോടെ പതിനാലാം സീസൺ ഐ.പി.എല്ലിന് താൽക്കാലിക തിരശ്ശീല വീണിരിക്കുകയാണ്. ബി.സി.സി.ഐ പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൂടുതൽ താരങ്ങളിൽ കോവിഡ് വ്യാപനം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുംബൈയിലേക്ക് മാത്രം മത്സരങ്ങൾ മാറ്റുന്നതിനെ കുറിച്ചും ബി.സി.സി.ഐ നേരത്തെ ആലോചിച്ചിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓസീസ് താരങ്ങൾ നാട്ടിലേക്ക് മടങ്ങി. നേരത്തെ കളിക്കാരായ വൃദ്ധിമാൻ സാഹ, വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ, ചെന്നൈ സൂപ്പർ കിങ്സ് കോച്ച് ബാലാജി എന്നിവർക്കും, ചില ഫീൽഡ് സ്റ്റാഫിനും കോവിഡ് സ്ഥിതികരിച്ചിരുന്നു. ഇതെല്ലാം ബി.സി.സി.ഐ യുടെ പിന്മാറ്റത്തിന് കാരണമായി.

Leave A Reply
error: Content is protected !!