അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല; പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോടുന്നതിനു തുല്യമെന്ന് മുല്ലപ്പള്ളി

അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല; പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോടുന്നതിനു തുല്യമെന്ന് മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും എന്നാൽ അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോടുന്നതിനു തുല്യമാണെന്നും മല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കള്‍ക്കുമുണ്ട്. അതിനാൽ രാജിയെങ്കില്‍ അതു എല്ലാവര്‍ക്കും ബാധകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തനിക്കെതിരെമുള്ള എഐ വിഭാഗത്തിന്റെ നീക്കത്തില്‍ എഐസിസിസി നേതൃത്വത്തെ മുല്ലപ്പള്ളി പ്രതിഷേധം അറിയിച്ചു . അതേസമയം കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം വെള്ളിയാഴ്ച നടക്കും.

Leave A Reply
error: Content is protected !!