‘ഹലോ നൈട്രജൻ, ഇന്നുമുതൽ നിന്‍റെ പേര്​ ഓക്​സിജൻ’ ; യോഗിക്കെതിരെ ട്രോൾ മഴ

‘ഹലോ നൈട്രജൻ, ഇന്നുമുതൽ നിന്‍റെ പേര്​ ഓക്​സിജൻ’ ; യോഗിക്കെതിരെ ട്രോൾ മഴ

ന്യൂഡൽഹി: സംസ്ഥാനത്തെ ഓക്​സിജൻ ക്ഷാമം പരിഹരിക്കാൻ നൈ​ട്രജനെ ഓക്​സിജനാക്കി മാറ്റാമെന്ന​ ഉത്തർപ്രദേശ്​ സർക്കാറിന്‍റെ ​പ്രസ്​താവനയെ പരിഹസിച്ച്​ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. യുപിയിൽ ഓക്​സിജൻ ലഭിക്കാതെ നിരവധി രോഗികൾ മരിച്ചുവീഴുമ്പോഴും ഓക്​സിജൻ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്​താവന വിവാദത്തിന് വഴി വെച്ചിരുന്നു .

കഴിഞ്ഞ ദിവസം നൈ​ട്രജനെ ഓക്​സിജനാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട്​ വിദഗ്​ധരുമായി സംസാരിച്ചെന്ന ട്വീറ്റും ഉണ്ടായിരുന്നു . ഇതി​ന്​ പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴയായിരുന്നു. അതിനൊപ്പം പ്രശാന്ത്​ ഭൂഷണും കൈകോർത്തു .

‘​യു.പിയിൽ ഓക്​സിജൻ ക്ഷാമമില്ലെന്ന്​ യോഗി പറയുന്നു. നൈട്രജനെ ഓക്​സിജൻ എന്ന്​ പുനർ നാമകരണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു’ -പ്രശാന്ത്​ കുറിച്ചു .ഒരു ചിത്രവും അതിനൊപ്പം പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തു.

ഫോണിൽ യോഗി ആദിത്യനാഥ്​ സംസാരിക്കുന്ന ചിത്രത്തിനൊപ്പം അടിക്കുറിപ്പായി ‘ഹലോ നൈട്രജൻ, ഇന്നുമുതൽ നിന്‍റെ പേര്​ ഓക്​സിജൻ’ എന്നു ചേർത്തിരിക്കുന്നതാണ്​ ചിത്രം.

യു.പി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്​ വൻ വിവാദമായിരുന്നു. നൈട്രജൻ നിർമിക്കുന്ന പ്ലാന്‍റിനെ വായുവിൽ നിന്ന്​ ഓക്​സിജൻ നിർമിക്കുന്ന പ്ലാന്‍റാക്കി മാറ്റുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ ഐ​.ഐ.ടി കാൺപൂർ വിദഗ്​ധരുമായി ചർച്ച നടത്തിയെന്നായിരുന്നു ട്വീറ്റ്​. യോഗി ആദിത്യനാഥും ഇതുസംബന്ധിച്ച്​ പ്രതികരിച്ചിരുന്നു.

എന്നാൽ നൈട്രജനെ ഒരിക്കലും ഓക്​സിജൻ ആക്കി മാറ്റാൻ സാധിക്കില്ലെന്നതാണ്​ വസ്തുത .
യോഗിയുടെ പ്രസ്​താവനക്ക്​ പിന്നാലെ ട്വിറ്ററിൽ ട്രോളുകളുടെ പെരുമഴയായിരുന്നു. ‘നൈട്രജനെ ഓക്​സിജനാക്കി മാറ്റുന്നത്​ യു.പിയിലെ മതപരിവർത്തന നിയമത്തിന്‍റെ ലംഘനമാകില്ലേ ?’ -എന്നായിരുന്നു ട്വിറ്ററിൽ ഉയർന്ന സംശയം.

സെക്കന്‍റുകൾക്കുള്ളിൽ കെമിസ്​ട്രിയെ തകർത്തുകളഞ്ഞുവെന്നായിരുന്നു മറ്റൊരാൾ കുറിച്ചത് . ​ഐ .ഐ.ടിക്കാർ നൈട്രജനെ ഓക്​സിജനാക്കി മാറ്റിയാൽ ഞാൻ ഇരുമ്പിനെ സ്വർണമാക്കി മാറ്റുമെന്നായിരുന്നു   ഒരാളുടെ പ്രതികരണം .

Leave A Reply
error: Content is protected !!