കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു

കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു

ചാവക്കാട്: കഥാകൃത്ത് വി ബി ജ്യോതിരാജ് നിര്യാതനായി. 60 യസ്സായിരുന്നു.  70കളിലും 80 കളിലും മികച്ച ചെറുകഥകള്‍ ആനുകാലികങ്ങളില്‍ എഴുതി.

മണത്തല ബേബി റോഡിലെ വസതിയിലായിരുന്നു അന്ത്യം. ചാവക്കാട് മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വികെ ബാലന്റെ മകനാണ്. ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ അഛനെ കുറിച്ച്‌ എഴുതിയ കുറിപ്പാണ് ഒടുവിലായി പ്രസിദ്ധീകരിക്കപ്പെട്ടത്.

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന്.

Leave A Reply
error: Content is protected !!