ആര്‍.ടി.പി.സി.ആര്‍. പരിശോധന അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന് തീരുമാനിക്കാം- ഹൈക്കോടതി

ആര്‍.ടി.പി.സി.ആര്‍. പരിശോധന അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന് തീരുമാനിക്കാം- ഹൈക്കോടതി

കൊച്ചി: ആര്‍.ടി.പി.സി.ആര്‍. പരിശോധന അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കണമെന്നുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി പ്രശംസിച്ചു.

നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി.

Leave A Reply
error: Content is protected !!