18 ലക്ഷത്തിന് രണ്ടുവയസുള്ള മകനെ​ വിറ്റു ;​ രണ്ടാം ഭാര്യക്കൊപ്പം ചുറ്റിയ പൗരൻ അറസ്റ്റിൽ ​

18 ലക്ഷത്തിന് രണ്ടുവയസുള്ള മകനെ​ വിറ്റു ;​ രണ്ടാം ഭാര്യക്കൊപ്പം ചുറ്റിയ പൗരൻ അറസ്റ്റിൽ ​

ബെയ്​ജിങ്​: രണ്ടുവയസ് മാത്രം പ്രായമായ മകനെ വിറ്റ്​ രണ്ടാം ഭാര്യക്കൊപ്പം രാജ്യം ചുറ്റിയയാൾ അറസ്റ്റിൽ. ചൈനയിലെ ഷീജിയാങ്ങിലാണ്​ സംഭവം.കുട്ടിയുടെ മാതാവുമായി ബന്ധം പിരിഞ്ഞതോടെ മകനെ പിതാവ്​ ഷി ഏറ്റെടുക്കുകയും മകൾ മാതാവിന്റെ സംരക്ഷണയിലുമായിരുന്നു .

കുഞ്ഞിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട്​ രണ്ടാം ഭാര്യയുമായി കുഞ്ഞിന്‍റെ പിതാവ്​ ഷി നിരന്തരം വഴക്കിട്ടിരുന്നു. അതെ സമയം മറ്റൊരു നഗരത്തിൽ ജോലി ആവശ്യവുമായി പോകണമെന്നതിനാൽ ഷി സഹോദരൻ ലിന്നിനെ ​ കുഞ്ഞിന്റെ സംരക്ഷണ ചുമതല ഏൽപ്പിച്ചു .

എന്നാൽ, കഴിഞ്ഞമാസം ഷി ലിന്നിന്‍റെ അടുത്തുനിന്നും കുട്ടിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മക്ക്​ കാണണമെന്ന്​ പറഞ്ഞായിരുന്നു കുഞ്ഞിനെ കൊണ്ടുപോയത്​. ഒരു മാസം കഴിഞ്ഞിട്ടും കുട്ടിയുമായി ഷി തിരികെ വരാതായതോടെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ കുട്ടികളില്ലാത്ത ദമ്പതികൾക്ക്​ ഷി കുഞ്ഞിനെ വിറ്റതായി പൊലീസ്​ കണ്ടെത്തി. 1,58,000 യുവാനിന്​ (18 ലക്ഷം) ആയിരുന്നു കുട്ടിയെ വിറ്റത്​. കുട്ടിയെ വിറ്റുകിട്ടിയ പണo കൊണ്ട് രണ്ടാം ഭാര്യയുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കറങ്ങുന്നതിനിടെയാണ്​ ഇയാൾ പിടിയിലാകുന്നത്​. തുടർന്ന് കുഞ്ഞിനെ ഷിയുടെ ​സഹോദരന്​ കൈമാറി. ഷിക്കും ഭാര്യക്കുമെതിരെ പോലീസ് ക്രിമിനൽ കേസെടുക്കുകയും ചെയ്​തു.

Leave A Reply
error: Content is protected !!