ഡൽഹിയിലേക്ക് ഓക്സിജനെത്തിക്കാന്‍ ‘ന്യൂ ഡെല്‍ഹി’ ഹോട്ടലിന്റെ ഒരു ദിവസത്തെ വരുമാനം

ഡൽഹിയിലേക്ക് ഓക്സിജനെത്തിക്കാന്‍ ‘ന്യൂ ഡെല്‍ഹി’ ഹോട്ടലിന്റെ ഒരു ദിവസത്തെ വരുമാനം

ഡൽഹിയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനുള്ള ‘ഖല്‍സ’ സഹായത്തിലേക്ക് നാല് ലക്ഷത്തിലേറെ രൂപ നല്‍കി പഞ്ചാബ് സ്വദേശി. നോര്‍വ്വെയിലെ ഓസ്ലോയില്‍ ഭക്ഷണശാല നടത്തുന്നയാളാണ് 4,82000 രൂപ ഡൽഹിക്ക് സഹായമായി നല്‍കിയത്.

ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ട ഭക്ഷണശാലയിലെ പാഴ്സല്‍ കൗണ്ടറില്‍ നിന്ന് ഒരുദിവസം ലഭിച്ച മുഴുവന്‍ പണമാണ്’ ഖല്‍സ’ സഹായത്തിലേക്ക് നല്‍കിയിട്ടുള്ളതെന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് .

ഓസ്ലോയിലെ പ്രമുഖ ഭക്ഷണശാലയിലൊന്നായ ന്യൂ ഡെല്‍ഹിയാണ് ഖല്‍സ സഹായത്തിനായി പിന്തുണച്ചത് . നോര്‍വ്വെയിലെ മുന്‍ പരിസ്ഥിതി മന്ത്രിയായ എറിക്ക് സോള്‍ഹെമാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഐക്യദാര്‍ഢ്യം ‘എന്ന കുറിപ്പോടെയാണ് ഇക്കാര്യം എറിക് കുറിച്ചത് .

സിഖ് കുടുംബം നടത്തുന്ന ഹോട്ടലാണ് ‘ന്യൂ ഡെല്‍ഹി’. പഞ്ചാബി വിഭവങ്ങള്‍ക്കും തന്തൂരി വിഭവങ്ങള്‍ക്കും നോര്‍വ്വെയില്‍ ഏറെ പ്രശസ്തമാണ് ‘ന്യൂ ഡെല്‍ഹി.’

Leave A Reply
error: Content is protected !!