കോവിഡ് ; ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കില്ല

കോവിഡ് ; ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കില്ല

മസ്‍കത്ത്: ഒമാനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കേണ്ടെന്ന് സര്‍ക്കുലര്‍ പുറത്തുറക്കി ആരോഗ്യ മന്ത്രി . രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ തീരുമാനം.

രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത കാത്തുസൂക്ഷിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി. മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് എല്ലാ രംഗങ്ങളില്‍ നിന്നുമുള്ള പങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിടുന്നു.

രാജ്യത്തെ പൊതുജനാരോഗ്യ സുരക്ഷക്ക് ഭീഷണി നേരിടുകയോ പ്രത്യേക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ആരോഗ്യ മന്ത്രിക്ക് നിയമപ്രകാരം ലഭിക്കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് തീരുമാനം. ആരോഗ്യ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ രാജി അപേക്ഷകള്‍ ഒരു അറിയിപ്പുണ്ടാകുന്നതു വരെ സ്വീകരിക്കേണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

Leave A Reply
error: Content is protected !!