രണ്ടുമാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ

രണ്ടുമാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ

ജമ്മു: കോവിഡ്​ ബാധിച്ച രണ്ടുമാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച്​ മാതാപിതാക്കൾ. ജന്മനാ ആരോഗ്യപ്രശ്​നങ്ങളുണ്ടായിരുന്ന കുഞ്ഞിന് ​ ആശുപത്രിയിലെത്തിച്ച്​ മണിക്കൂറുകൾക്കകം മരണo സംഭവിക്കുകയായിരുന്നു .ജമ്മുവിലെ ശ്രീ മഹാരാജ ഗുലാബ്​ സിങ്​ ആശുപത്രിയി​ലാണ്​ സംഭവം.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ്​ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. രാത്രി എട്ടുമണിയോടെ കുഞ്ഞിന്​ ഹൃദയാഘാതമുണ്ടായി. തുടർന്ന്​ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിന്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഡോക്​ടർമാർ മാതാപിതാക്കളോട്​ പരിശോധനക്ക്​ വിധേയമാകാൻ നിർദേശിച്ചു. എന്നാൽ പരിശോധനക്കാണെന്ന്​ പറഞ്ഞ്​ പോയതിനുശേഷം ഇരുവരും മുങ്ങി .

ആശുപത്രി അധികൃതർ കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്തി മൃതദേഹം കൈമാറാൻ ശ്രമി​ച്ചെങ്കിലും പരാജയപെട്ടു . തുടർന്ന് കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. മാതാപിതാക്കളെത്തി കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുത്തി​ല്ലെങ്കിൽ കോവിഡ്​ മാനദണ്ഡങ്ങൾ പ്രകാരം സംസ്​കാരം നടത്തുമെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!