ബോളിവുഡ് ചിത്രം തൂഫാന്റെ റിലീസ് തിയതി മാറ്റി

ബോളിവുഡ് ചിത്രം തൂഫാന്റെ റിലീസ് തിയതി മാറ്റി

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തർ നായകനാകുന്ന, സ്പോർട്സ് മൂവി, തൂഫാന്‍റെ റിലീസ് തീയതി മാറ്റിവച്ചു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ കാഠിന്യം കാരണമാണ് മെയ് 21ന് റിലീസ് ചെയ്യാനിരുന്നത് മാറ്റിവെച്ചത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കേണ്ടതായിരുന്നു തൂഫാൻ. റിതേഷ് സിദ്ധ്വാനി, രാകേഷ് ഓംപ്രകാശ് മെഹ്‌റ, ഫര്‍ഹാന്‍ അക്തര്‍ എന്നിവരാണ് ടൂഫാന്‍ നിര്‍മ്മിക്കുന്നത്.

ഫര്‍ഹാനെ കൂടാതെ മൃനാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവരും തൂഫാനില്‍ അഭിനയിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തീയേറ്റർ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു ഇത്.

Leave A Reply
error: Content is protected !!