ഇന്ത്യൻ, ബ്രിട്ടീഷ്​, ബ്രസീലിയൻ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമെന്ന്​

ഇന്ത്യൻ, ബ്രിട്ടീഷ്​, ബ്രസീലിയൻ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമെന്ന്​

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഇന്ത്യൻ, ബ്രിട്ടീഷ്​, ബ്രസീലിയൻ വകഭേദങ്ങൾക്കെതിരെ ഭാരത് ബയോട്ടിക്കിന്റെ ‘കോവാക്​സിൻ ‘ഫലപ്രദമെന്ന്​ കണ്ടെത്തൽ . ഐ.സി.എം.ആറും നാഷണൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടും സംയുക്​തമായി നടത്തിയ പഠനത്തിലാണ്​ ഈ നിഗമനം .

അതെ സമയം നേരത്തെ നടത്തിയ പഠനത്തിൽ യു.കെ, ഇന്ത്യൻ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമെന്ന്​ കണ്ടെത്തിയിരുന്നു. ഇപ്പോൾ ബ്രസീലിയൻ വകഭേദത്തിനെതിരെയും കോവാക്​സിൻ ഫലപ്രദമാണെന്നാണ്​ വ്യക്​തമായിരിക്കുന്നത്​. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനേയും കൊവാക്​സിൻ പ്രതിരോധിക്കുമെന്ന വിശ്വാസം ഇരട്ടിപ്പിക്കുന്നതാണ് പുതിയ പഠനഫലമെന്ന്​ അധികൃതർ അറിയിച്ചു.

അടുത്തിടെയാണ് ​ കോവാക്​സിന്റെ മൂന്നാഘട്ടം പരീക്ഷണം ഇന്ത്യയിൽ പൂർത്തിയാക്കിയത്​. 78 ശതമാനത്തോളം കോവാക്​സിൻ കോവിഡിനെതിരെ ഫലപ്രദമാണെന്നാണ്​ പരീക്ഷണ ഫലങ്ങൾ ചൂണ്ടിക്കാട്ടിയത് .

Leave A Reply
error: Content is protected !!