വാളയാർ: സിബിഐ അന്വേഷണത്തിന് സർക്കാരിൻ്റെ ഇടപെടലില്ല, നീതി കിട്ടുംവരെ സമരമെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ: സിബിഐ അന്വേഷണത്തിന് സർക്കാരിൻ്റെ ഇടപെടലില്ല, നീതി കിട്ടുംവരെ സമരമെന്ന് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാരിൻ്റെ ഇടപെടലില്ലെന്ന് പെൺക്കുട്ടികളുടെ അമ്മ ആരോപിച്ചു. സർക്കാർ ചെയ്തത് ചതിയാണ്.  മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായി എന്ന് വിചാരിക്കുന്നുവെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

നീതി കിട്ടും വരെ സമരം തുടരും. നീതിക്കായി ഇപ്പോഴും തല മുണ്ഡനം ചെയ്ത് തെരുവിൽ അലയുകയാണ്. പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകൾ വലിപ്പമുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു.

ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകളാണ് ലഭിച്ചത്.

Leave A Reply
error: Content is protected !!