മറഡോണയുടെ മരണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുമായി മെഡിക്കൽ ബോർഡ്

മറഡോണയുടെ മരണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുമായി മെഡിക്കൽ ബോർഡ്

ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ ബോർഡ് കണ്ടെത്തൽ. മറഡോണയുടെ ചികിത്സ സംഘത്തിനെതിരെ ഗുരുതര റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അനുചിതമായും, അശ്രദ്ധയോടെയുമാണ് ചികിത്സാസംഘം പ്രവർത്തിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇരുപതിൽ അധികം ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് രണ്ടു മാസത്തോളം പ്രവർത്തിച്ചാണ് മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയത്. മരണത്തെ കുറിച്ച് അന്വേഷിക്കാൻ അർജന്റീന നീതിന്യായ മന്ത്രാലയം കഴിഞ്ഞ മാർച്ചിലാണ് ബോർഡിനെ നിയോഗിച്ചത്. താരത്തിന്റെ മരണത്തെ തുടർന്ന് കുടുംബഡോക്ടർ ഉൾപ്പെടെ ഏഴു പേർക്കെതിരേ ആരോപണമുയർന്നിരുന്നു.

മാറഡോണയുടെ കുടുംബഡോക്ടറും ന്യൂറോ സർജനുമായ ലിയോപോൾഡോ ല്യൂക്ക്, മനോരോഗ വിദഗ്ധൻ അഗുസ്റ്റിനോ കോസാചോവ്, മനഃശാസ്ത്രജ്ഞൻ കാർലോസ് ഡയസ്, നഴ്സിങ് കോ-ഓർഡിനേറ്റർ, മെഡിക്കൽ കോ-ഓർഡിനേറ്റർ എന്നിവർക്കെതിരേയാണ് അന്വേഷണം നടന്നത്. അമിതമായ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചിരുന്ന താരത്തെക്കുറിച്ചുള്ള മെഡിക്കൽഫോറൻസിക് റദ്ദാക്കുവാൻ ശ്രമിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ജൂലിയോ റിവാസ് പറഞ്ഞിരിക്കുകയാണ്. ശാസ്ത്രീയത ഇല്ലാത്ത പക്ഷപാതപരമായ റിപ്പോർട്ടാണിതെന്നാണ് അഭിഭാഷകന്റെ നിലപാട്.

Leave A Reply
error: Content is protected !!