രണ്ടിന്‍റെ ഗു​ണനപ്പട്ടിക ചൊല്ലാൻ പരീക്ഷ ; വരൻ​ പരാജയപ്പെട്ടതോടെ വധു മണ്ഡപത്തിൽ നിന്ന്​ ഇറങ്ങിപ്പോയി

രണ്ടിന്‍റെ ഗു​ണനപ്പട്ടിക ചൊല്ലാൻ പരീക്ഷ ; വരൻ​ പരാജയപ്പെട്ടതോടെ വധു മണ്ഡപത്തിൽ നിന്ന്​ ഇറങ്ങിപ്പോയി

മഹോബ (ഉത്തർപ്രദേശ്​): ഗണിതത്തിന്‍റെ ബാലപാഠങ്ങൾ പോലും അറിയാത്ത ഒരാളെ തനിക്ക് വരനായി ​ വേണ്ടെന്ന്​ വെച്ച് ഉത്തർപ്രദേശ് പെൺകുട്ടി .ശനിയാഴ്ചയായിരുന്നു​ വരനും സംഘവും വിവാഹത്തിനെത്തിയത്​​. മഹോബ ജില്ലയിലെ ധാർവാർ ഗ്രാമത്തിലാണ്​ സംഭവം.

വരന്‍റെ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ വധു ലളിതമായ ഒരു കണക്ക്​ പരീക്ഷ മുന്നോട്ടു വെക്കുകയായിരുന്നു. അക്കം രണ്ടിന്‍റെ ഗു​ണനപ്പട്ടിക ചൊല്ലാനായിരുന്നു വധുവിന്റെ ആവശ്യം. എന്നാൽ വരൻ​ പരീക്ഷയിൽ പരാജയപ്പെട്ടതോടെ വിവാഹം മുടങ്ങി.

വധൂ വരന്മാരുടെ കുടുംബത്തിലെയും അംഗങ്ങളും ഗ്രാമീണരും ചടങ്ങിനായി ഒത്തുകൂടിയിരുന്നു. അതെ സമയം വിവാഹച്ചടങ്ങുകൾ തുടങ്ങാനിരിക്കേ പെൺകുട്ടി മണ്ഡപത്തിൽ നിന്ന്​ ഇറങ്ങിപോകുകയായിരുന്നു. ഗണിതത്തിന്‍റെ ബാലപാഠങ്ങൾ പോലും അറിയാത്ത ഒരാളെ തനിക്ക്​ വേണ്ടെന്ന്​ പറഞ്ഞായിരുന്നു പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറിയത് ​. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

‘വരന്‍റെ കുടുംബം അയാളുടെ വിദ്യാഭ്യാസ യോഗ്യത മറച്ചുവെക്കുകയായിരുന്നു. അയാൾ സ്​കൂളിന്‍റെ പടി പോലും കടന്നിട്ടുണ്ടാകില്ല. വരന്‍റെ കുടുംബം ഞങ്ങളെ ചതിച്ചു. സാമൂഹത്തിന്‍റെ കുറ്റപ്പെടുത്തലുകളും മറ്റും മാനിക്കാതെ എന്‍റെ ധീരയായ സഹോദരി വിവാഹം വേണ്ടെന്ന്​ വെച്ചു’ -വധുവിന്‍റെ ബന്ധുവായ പെൺകുട്ടി പറഞ്ഞു.

അതെ സമയം സംഭവത്തിൽ ഇരു കുടുംബങ്ങളും ചേർന്ന്​ വിഷയം ഒത്തുതീർപ്പാക്കിയതിനാൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തില്ല. പരസ്​പരം കൈമാറിയ ആഭരണങ്ങളും സമ്മാനങ്ങളും തിരികെ നൽകാമെന്ന വ്യവസ്​ഥയിലായിരുന്നു ഒത്തുതീർപ്പ്​.

Leave A Reply
error: Content is protected !!