കോവിഡ് വ്യാപനം: സംസ്ഥാനത്തെ പത്ത് എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

കോവിഡ് വ്യാപനം: സംസ്ഥാനത്തെ പത്ത് എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലോടുന്ന പത്ത് എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.  യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.

മെയ് 6 മുതല്‍ 15 വരെയാണ് ഈ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. നിലവില്‍ ഈ ട്രെയിനുകളിലെ യാത്രക്കായി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്നതാണെന്നും റെയില്‍വെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍:

തിരുച്ചിറപ്പളളി ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍

തിരുവനന്തപുരം സെന്‍ട്രല്‍ – തിരുച്ചിറപ്പളളി ജംഗ്ഷന്‍

ഗുരുവായൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്‍റര്‍സിറ്റി)

തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ (ഇന്‍റര്‍സിറ്റി)

പുനലൂര്‍- ഗുരുവായൂര്‍ സ്പെഷ്യല്‍

ഗുരുവായൂര്‍- പുനലൂര്‍ സ്പെഷ്യല്‍

എറണാകുളം ജംഗ്ഷന്‍- കണ്ണൂര്‍ (ഇന്‍റര്‍സിറ്റി)

കണ്ണൂര്‍- എറണാകുളം ജംഗ്ഷന്‍ (ഇന്‍റര്‍സിറ്റി)

ആലപ്പുഴ- കണ്ണൂര്‍ (എക്സിക്യൂട്ടീവ്)

കണ്ണൂര്‍ – ആലപ്പുഴ (എക്സിക്യൂട്ടീവ്)

Leave A Reply
error: Content is protected !!