‘യോഗി’ക്ക് ശേഷിക്കുന്നത് ​നാലു ദിവസം മാത്രം ; യുപി മുഖ്യമന്ത്രിക്ക് വധഭീഷണി

‘യോഗി’ക്ക് ശേഷിക്കുന്നത് ​നാലു ദിവസം മാത്രം ; യുപി മുഖ്യമന്ത്രിക്ക് വധഭീഷണി

ലഖ്​നോ: ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ വധഭീഷണി. യോഗിക്ക്​ നാലു ദിവസം മാത്രമാണ്​ ശേഷിക്കുന്നതെന്നാണ് ​ അജ്ഞാതന്‍റെ ഭീഷണി സന്ദേശം .വാട്​സ്​ആപ്​ എമർജന്‍സി നമ്പറായി 112 ലാണ്​ യു.പി ​പൊലീസിന്​ ഭീഷണി സന്ദേശമെത്തിയത്​. സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു.

ഇതേ തുടർന്ന് പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്​തു. ഏപ്രിൽ 29ന്​ വൈകീട്ടാണ്​ പൊലീസിന്​ ഭീഷണി സന്ദേശം ലഭിച്ചത്​.

അതെ സമയം ഇതാദ്യമായല്ല യോഗിക്ക്​ വധഭീഷണി സന്ദേശം ലഭിക്കുന്നത്​. 2020 സെപ്​റ്റംബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ തുടർച്ചയായി ഭീഷണി സന്ദേശം യോഗിക്ക് ലഭിച്ചിരുന്നു.

നവംബറിൽ 15 കാരൻ ഉത്തർപ്രദേശ് പൊലീസിന്​ സന്ദേശം അയക്കുകയായിരുന്നു. 112 എന്ന ഹെൽപ്പ്​ലൈൻ നമ്പറിലാണ്​ സന്ദേശം ലഭിച്ചത്​. തുടർന്നുള്ള ​അന്വേഷണത്തിൽ കൗമാരക്കാരനെ കണ്ടെത്തുകയും അറസ്റ്റ്​ ചെയ്​ത്​ ജുവൈനൽ ഹോമിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Leave A Reply
error: Content is protected !!