കോഴിക്കോടും, മലപ്പുറത്തും വാക്‌സിന്‍ ക്ഷാമം വെല്ലുവിളിയാകുന്നു

കോഴിക്കോടും, മലപ്പുറത്തും വാക്‌സിന്‍ ക്ഷാമം വെല്ലുവിളിയാകുന്നു

കോഴിക്കോട്: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോഴിക്കോടും, മലപ്പുറത്തും കനത്ത വെല്ലുവിളിയായി വാക്‌സിന്‍ ക്ഷാമവും. ക്ഷാമം നേരിടുന്ന ഈ ജില്ലകളിൽ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുണ്ട്.

പ്രതിദിനം 3,000 അധികം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലാണ് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്. കൊവാക്‌സിനും, കോവിഷീല്‍ഡും കൂടി 15,000 ഡോസ് മാത്രമാണ് ഇവിടെ അവിശേഷിക്കുന്നത്. പുതിയ സ്റ്റോക്ക് വാക്‌സിന്‍ ജില്ലയില്‍ എന്ന് എത്തുമെന്നതില്‍ വ്യക്തത ഇല്ല

മലപ്പുറത്തേക്കാള്‍ ഗുരുതര സാഹചര്യമാണ് കോഴിക്കോട് ജില്ലയില്‍. ആകെ സ്റ്റോക്കുള്ളത് 5,000 ഡോസ് കോവിഷില്‍ഡ് മാത്രം. സാധാരണ ഒരു ദിവസം 15,000 ഡോസാണ് വിതരണം ചെയ്യുന്നത്.

Leave A Reply
error: Content is protected !!