വില്ലൻവേഷത്തിലൂടെ സ്ഥാനമുറപ്പിച്ച കഥയുമായി ബാബുരാജ്

വില്ലൻവേഷത്തിലൂടെ സ്ഥാനമുറപ്പിച്ച കഥയുമായി ബാബുരാജ്

മലയാളത്തിലെ പ്രിയപ്പെട്ട വില്ലൻ നടനാണ് ബാബുരാജ്. സിനിമയിൽ താൻ കടന്നുവന്ന, വില്ലൻ വിശേഷങ്ങൾ ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. സിനിമയിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബാബുരാജ്. നടന്റെ വാക്കുകൾ ഇങ്ങനെ

“എന്റെ തുടക്ക കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് കലൂർ ഡെന്നി ചേട്ടന്റെ സിനിമകളാണ്. ഒരു വര്‍ഷം തന്നെ പത്ത് സിനിമകള്‍ക്കൊക്കെ തിരക്കഥയെഴുതുന്ന ഹിറ്റ് തിരക്കഥാകൃത്താണ് ഡെന്നി ചേട്ടന്‍. അദ്ദേഹം രചന നിര്‍വഹിച്ച ബാബു ആന്റണി നായകനായ സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു ഞാന്‍.ഒരു സിനിമയില്‍ തന്നെ അഞ്ചിലധികം ഫൈറ്റൊക്കെ ഉണ്ടാകും. ഇടിച്ചു, ഇടിച്ചു നമ്മള്‍ കുഴയും. ആദ്യം ഇടിക്കും, പിന്നെ ഇഷ്ടം പോലെ ഇടി വാങ്ങും. അന്ന് ഒരു ഡയലോഗ് മാത്രമേ ഉണ്ടാകുകയുള്ളൂ. അമ്മേ, എന്ന ഡയലോഗ് ഇടി കൊള്ളുമ്പോള്‍ വിളിക്കുന്നതാണ്. അത്തരം വില്ലന്‍ വേഷങ്ങള്‍ ചെയ്തതുകൊണ്ട് എനിക്ക് സിനിമയില്‍ പിന്നീട് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. മുഴുനീള ഡയലോഗ് പറഞ്ഞു അഭിനയിക്കേണ്ട നിരവധി വില്ലന്‍ വേഷങ്ങള്‍ ലഭിച്ചു”

Leave A Reply
error: Content is protected !!