കോവിഡ് പ്രതിസന്ധി : ഇന്ത്യക്ക് സഹായമെത്തിച്ചത് 14 രാജ്യങ്ങള്‍

കോവിഡ് പ്രതിസന്ധി : ഇന്ത്യക്ക് സഹായമെത്തിച്ചത് 14 രാജ്യങ്ങള്‍

ന്യൂഡൽഹി: കോവിഡ് രണ്ടാതരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന ഇന്ത്യക്ക് സഹായവുമായെത്തിയത് 14 രാജ്യങ്ങൾ. ഏപ്രിൽ 24 മുതൽ മെയ് 2 വരെ ലഭിച്ച സഹായമാണ് ഇത്.പ്രാണവായു ലഭിക്കാതെ രോഗികളുടെ ജീവൻ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെൻട്രേറ്റേഴ്സ്, വെന്റിലേറ്ററുകൾ, ബൈപാപ് മെഷീനുകൾ,ബെഡ്സൈഡ് മോണിറ്ററുകൾ, ആന്റ് വൈറൽ മരുന്നുകൾ, കോവിഡ് വൈറസ് പരിശോധനയ്ക്കായുളള റാപ്പിഡ് കിറ്റുകൾ, പൾസ് ഓക്സിമീറ്റർ, എൻ95 മാസ്കുകൾ, പിപിഇ കിറ്റുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയത് .

ഇന്ത്യക്ക് ആദ്യം വൈദ്യ സഹായമെത്തിച്ചത് യുകെയാണ്, ഏപ്രിൽ 24ന്. 95 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 20 ബൈപാപ് മെഷീനുകൾ, 20 വെന്റിലേറ്ററുകൾ തുടങ്ങിയവയായിരുന്നു യുകെ ഇന്ത്യക്ക് എത്തിച്ചുനൽകിയത്. പിന്നാലെ ഏപ്രിൽ 28-ന് 256 ഓക്സിജൻ സിലിണ്ടറുകൾ സിങ്കപ്പൂർ എത്തിച്ചു. തുടർന്ന് സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്ക് വൻ തോതിൽ സഹായം ലഭിച്ചിരുന്നു .

Leave A Reply
error: Content is protected !!