രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: 18 ദിവസത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില വർധിപ്പിച്ചു .മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ വരെ ഉയര്‍ത്തി . ഡീസലിന് ലിറ്ററിന് 15 പൈസ മുതല്‍ 18 പൈസ വരെ വര്‍ധിപ്പിച്ചു.

ഡല്‍ഹിയില്‍ 15 പൈസ വര്‍ധിച്ചതോടെ ഒരു ലിറ്റര്‍ പെട്രോള്‍ വില 90.55 രൂപയായി. മുംബൈയില്‍ ലിറ്ററിന് 96.95 രൂപയാണ് പെട്രോള്‍ വില. ചെന്നൈയില്‍ ചൊവ്വാഴ്ച 12 പൈസയുടെ വര്‍ധനയുണ്ടായതോടെ ലിറ്ററിന് 92.55 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 90.76 രൂപയുമാണ് വില വർധനവ് .

ഡല്‍ഹിയില്‍ ഡീസലിന് 18 പൈസ വര്‍ധിപ്പിച്ചു. മെട്രോ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ദേശീയ തലസ്ഥാനത്ത് 80.91 രൂപയായി ഡീസല്‍ വില. അതെ സമയം മുംബൈയില്‍ 87.98 രൂപയും ചെന്നൈയില്‍ 85.90 രൂപയും, കൊല്‍ക്കത്തയില്‍ 83.78 രൂപയുമാണ് ഡീസല്‍ വില.

ഏപ്രില്‍ 15 നാണ് ഇന്ധന വില രാജ്യത്ത് അവസാനമായി പരിഷ്‌കരിച്ചത്. അന്ന് പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ഡീസല്‍ 14 പൈസയും കുറവ് വരുത്തിയിരുന്നു .

Leave A Reply
error: Content is protected !!