കവർച്ചാ ശ്രമം: എടിഎം കൌണ്ടറില്‍ പെട്രോളൊഴിച്ച്‌ തീയിട്ടു

കവർച്ചാ ശ്രമം: എടിഎം കൌണ്ടറില്‍ പെട്രോളൊഴിച്ച്‌ തീയിട്ടു

കൊച്ചി: കവർച്ചാ ശ്രമത്തിന്റെ ഭാഗമായി എടിഎം കൌണ്ടറില്‍ പെട്രോളൊഴിച്ച്‌ തീയിട്ടു. കുസാറ്റ് കാംപസില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ എടിഎം കൌണ്ടറിലാണ് സംഭവം.  എടിഎം തകര്‍ത്ത നിലയിലാണുള്ളത്. അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ല.

ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എടിഎം കൗണ്ടറിനകത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതരെത്തി പരിശോധിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സിസിടിവി പരിശോധിച്ചപ്പോള്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.

Leave A Reply
error: Content is protected !!