തെന്നിന്ത്യൻ താരം സിത്താരയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സുരേഷ്ഗോപി

തെന്നിന്ത്യൻ താരം സിത്താരയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സുരേഷ്ഗോപി

മലയാളത്തിൽ, ഒരു കാലഘട്ടത്തിൽ തിളങ്ങിയ നായികമാരെ, ആരും പിന്നീട് പരിഗണിക്കാറില്ല. ഇതിനിടയിൽ തനിക്കൊപ്പം, വചനം സിനിമയിൽ അഭിനയിച്ച നായിക സിത്താരയെക്കുറിച്ചുള്ള സൂപ്പർതാരം സുരേഷ്ഗോപിയുടെ ഓർമകൾ ശ്രദ്ധേയമാവുകയാണ്. ഒരു ചാനൽ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

“സിനിമയില്‍ ഞാന്‍ വന്ന കാലത്ത് ആദ്യമായി കണ്ട സൗത്ത് ഇന്ത്യയിലെ പ്രധാന നായികയായിരുന്നു സിത്താര. കഴിവിന്റെ കാര്യത്തിലും, അഭിനയ തികവിന്റെയുമൊക്കെ കാര്യത്തില്‍ ഞാനും ജയറാമുമൊക്കെ ഒന്ന് മേലോട്ട് നോക്കി കണ്ട ഒരു പ്രകടനക്കാരിയായിരുന്നു. പിന്നീട് സിത്താര തമിഴ്, കന്നഡ എന്നൊക്കെ പറഞ്ഞു ഞങ്ങളെ വിട്ടു ഓടി പോയി. എന്റെ മൊബൈലില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ അയയ്ക്കുന്ന ഗാനം സിത്താരയ്ക്കൊപ്പമുള്ളതാണ്. ‘നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി – എന്ന വചനം സിനിമയിലെ ഗാനമാണത്”

Leave A Reply
error: Content is protected !!