തൃശൂരില്‍ വ്യാജമദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂരില്‍ വ്യാജമദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശ്ശൂരില്‍ വന്‍ വ്യാജ മദ്യശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും 85 കുപ്പി വിദേശ മദ്യവും ആഡംബര കാറും പിടിച്ചെടുത്തു .

ചിറക്കേകോട് ദേശത്ത് ജിതിന്‍ 31 വയസ്, ചിറക്കേകോട് ദേശത്ത് ശ്രീജിത് 32 വയസ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

സര്‍ക്കിള്‍ ഓഫീസിലെ സി.ഇ. ഒ എ.മുജീബ് റഹ്മാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുരേഷും പാര്‍ട്ടിയും പാലക്കാട് തൃശൂര്‍ ഹൈവേയില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇവര്‍ പിടിയിലായത് .

Leave A Reply
error: Content is protected !!