തമിഴകത്തെ, താര രാഷ്ട്രീയത്തിലെ ജയപരാജയങ്ങൾ

തമിഴകത്തെ, താര രാഷ്ട്രീയത്തിലെ ജയപരാജയങ്ങൾ

കേരളത്തിൽ, സിനിമയിൽ താരരാഷ്ട്രീയം സജീവമായി വരുന്നുണ്ട്. എന്നാൽ, തമിഴ്നാട്ടിൽ അങ്ങനെയല്ല. സജീവമായി രാഷ്ട്രീയത്തിൽ നിൽക്കുന്നവരാണ് പല പ്രമുഖതാരങ്ങളും. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ പോരാട്ടം നടത്തിയ താരരാഷ്ട്രീയക്കാരെ ഒന്നറിയാം. തമിഴ്‌നാട്ടിലെ സ്റ്റാര്‍ മണ്ഡലം ഇത്തവണ കോയമ്പത്തൂര്‍ സൗത്തായിരുന്നു. ഉലകനായകന്‍ കമല്‍ഹാസനാണ് ഇവിടെ സ്വന്തം പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ടിക്കറ്റില്‍ മത്സരിച്ചത്. വെള്ളിത്തിരയിലെ സകലകലാ വല്ലഭന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ പരാജയപ്പെട്ടു. അതും വെറും 890 വോട്ടിന്. ബി.ജെ.പി സ്ഥാനാര്‍ത്ഥി വനീതി ശ്രീനിവാസനാണ് ഇവിടെ വിജയിച്ചത്.

കരുണാനിധിയുടെ ചെറുമകന്‍, സ്റ്റാലിന്റെ മകന്‍ എന്നതിനപ്പുറം സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കാന്‍ ഉദയനിധിക്ക് കഴിഞ്ഞിട്ടുണ്ട്. നടനും വിതരണക്കാരനുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഉദയ്‌നിധി ചെപ്പോക്ക്-തിരുവെള്ളിക്കെനി മണ്ഡലത്തിലാണ് ജനവിധി തേടിയത്. ഡി.എം.കെയെ അധികാരത്തില്‍ തിരിച്ചെത്തിയ തമിഴ് ജനത രാഷ്ട്രീയ – സിനിമാ തറവാട്ടിലെ ഇളമുറക്കാരനെയും കൈവിട്ടില്ല. അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉദയനിധി ജയിച്ചത്. ഇതിനൊപ്പം, ബി.ജെ.പി ക്കായി പോരാട്ടത്തിനിറങ്ങിയ നടി ഖുശ്ബു സുന്ദർ, ചെന്നൈയിലെ തൗസൻഡ്‌സ് ലൈറ്റ് മണ്ഡലത്തിൽ ഡി.എം.കെ സ്ഥാനാർത്ഥിയോട് ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

Leave A Reply
error: Content is protected !!