കഷ്​ടത അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങണം : അധീർ രജ്ഞൻ ചൗധരി

കഷ്​ടത അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങണം : അധീർ രജ്ഞൻ ചൗധരി

കൊൽക്കത്ത: നിയമ സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസ്​ പാർട്ടി നേരിട്ടത്​ ‘അപമാനകരമായ തോൽവി’ യാണെന്ന്​ മുതിർന്ന​ കോൺഗ്രസ്​ നേതാവ്​ അധീർ രജ്ഞൻ ചൗധരി. സമൂഹ മാധ്യമങ്ങളായ ഫേസ്​ബുക്കിൽ നിന്നും ട്വിറ്ററിൽനിന്നും പുറത്തുവന്ന്​ കോൺഗ്രസ്​ പാർട്ടി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണമെന്നും ഈ സാഹചര്യത്തിൽ ശോഭനമായ പ്രതീക്ഷകളില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാറിന്‍റെ വിശ്വാസ്യത അനുദിനം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്​. അതിനാൽതന്നെ കാര്യങ്ങൾ മാറിമറിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

“പാർട്ടിക്ക്​ കൂടുതൽ ശക്തിയും കരുത്തും വേണം. ട്വിറ്ററിലും ഫേസ്​ബുക്കിലും ഒതുങ്ങാതെ സാധാരണ ജനങ്ങളെ പിന്തുണച്ച്​ തെരുവിലിറങ്ങണം. അല്ലാത്തപക്ഷം എല്ലാ അവസരങ്ങളും നഷ്​ട പ്പെടുത്തും. നമ്മൾ തെരുവിലിറങ്ങണം. നിരവധി പ്രശ്​നങ്ങൾ മൂലം ജനങ്ങൾ കഷ്​ടത അനുഭവിക്കുകയാണ്​ -ലോക്​സഭ എം.പി കൂടിയായ അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും സഖ്യകക്ഷികൾക്കും മാത്രമേ ബദൽ ആകാൻ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിൽ ഭരണം പിടിക്കാൻ ബി.ജെ.പി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്‌തെങ്കിലും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതെ സമയം , പ്രധാന പ്രതിപക്ഷമാകാൻ ബി.ജെ.പിക്ക്​ കഴിഞ്ഞു. കോൺഗ്രസ് – ഇടതുപാർട്ടി സഖ്യത്തിനും ഒറ്റ സീറ്റുപോലും ബംഗാളിൽ നേടാൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ് .

Leave A Reply
error: Content is protected !!