മാധ്യമപ്രവർത്തകരെ മുൻനിര പോരാളികളായി പ്രഖ്യാപിച്ച് ഡി.എം.കെ

മാധ്യമപ്രവർത്തകരെ മുൻനിര പോരാളികളായി പ്രഖ്യാപിച്ച് ഡി.എം.കെ

ചെന്നൈ: മാധ്യമപ്രവർത്തകരെയും മുൻ നിര പോരാളികളിൽ ഉൾപ്പെടുത്തി തമിഴ്​നാട്ടിൽ അധികാരമേറ്റ ഡി.എം.കെ നേതൃത്വം . ഡി.എം.കെ പ്രസിഡന്‍റ്​ എം.കെ. സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം.

‘പത്ര -ദൃശ്യ -ശ്രവ്യ മാധ്യമപ്രവർത്തകർ ജീവൻ അപകടത്തിലാക്കിയാണ്​ മഴയിലും വെയിലത്തും വെള്ള​പ്പൊ ക്കത്തിലും ജോലി ചെയ്യുന്നത്​. തമിഴ്​നാട്ടിൽ അവരെ മുൻനിര പോരാളികളായി പ്രഖ്യാപിക്കും’ -എം.കെ. സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു .

മുൻനിര പോരാളികളായി പ്രഖ്യാപിച്ചതോടെ എല്ലാ ആനുകൂല്യങ്ങൾക്കും മാധ്യമപ്രവർത്തകർ അർഹരാകും. കോവിഡ് പ്രതിരോധ വാക്​സിൻ വിതരണത്തിലും അവർക്ക് മുൻഗണന ലഭിക്കും.അതെ സമയം നേരത്തേ ബിഹാർ, പഞ്ചാബ്​, മധ്യ​പ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങൾ മാധ്യമപ്രവർത്തകരെ മുൻനിര പോരാളികളിൽ ഉൾപ്പെടുത്തിയിരുന്നു.

Leave A Reply
error: Content is protected !!