തലസ്ഥാനത്ത് 2,450 പുതിയ കോവിഡ് ബാധിതർ; 1,956 പേര്‍ക്ക് രോഗമുക്തി

തലസ്ഥാനത്ത് 2,450 പുതിയ കോവിഡ് ബാധിതർ; 1,956 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം ജില്ലയില്‍ തിങ്കളാഴ്ച 2,450 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,956 പേര്‍ രോഗമുക്തരായി. 28, 315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമാണ്.

രോഗം സ്ഥിരീകരിച്ചവരില്‍ 2,229 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 5 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

ജില്ലയില്‍ പുതുതായി 5,213 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 76,752 ആയി. നിരീക്ഷണത്തിലുണ്ടായിരുന്ന 2,485 പേർ  നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

Leave A Reply
error: Content is protected !!