ഹാൻഡ്ബോൾ കായിക താരം എം.ബിജു അന്തരിച്ചു

ഹാൻഡ്ബോൾ കായിക താരം എം.ബിജു അന്തരിച്ചു

ഹാൻഡ്ബോൾ കായിക താരം എം.ബിജു (46) അന്തരിച്ചു. 1991 മുതല്‍ 98വരെ കേരള യൂണിവേഴ്സിറ്റി ഹാന്‍ഡ്ബാള്‍ ടീമംഗമായിരുന്നു.1992ല്‍ ആള്‍ ഇന്ത്യ ഇന്റര്‍ വാഴ്സിറ്റി കിരീടനേട്ടത്തില്‍ പങ്കാളിയായി, കൂടാതെ ജൂനിയര്‍ നാഷണല്‍സില്‍ വെള്ളിമെഡല്‍ ജേതാവായി. 1991 മുതല്‍ 2004വരെ സംസ്ഥാന ഹാന്‍ഡ്ബാള്‍ ടീമിലുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യമായി ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് ഗുജറാത്തില്‍ നടപ്പോള്‍ കേരളത്തിന്റെ ഹാന്‍ഡ്ബാള്‍ ടീമിലും സജീവമായിരുന്നു എം.ബിജു.

സ്കൂള്‍ തലം മുതല്‍ മാസ്റ്റേഴ്സ് ഗെയിംസ് വരെ കായിക രംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഇദ്ദേഹം. സ്കൂള്‍ കാലത്ത് അത്‌ലറ്റിക്സില്‍ ത്രോ ഇനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സെന്റ്.ജോസഫ് സ്കൂളിലൂടെ തുടങ്ങിയ സ്പോര്‍ട്സ് കരിയര്‍ മാര്‍ ഇവാനിയോസിലെത്തിയപ്പോള്‍ ഹാന്‍ഡ് ബാളിലേക്ക് വഴിമാറുകയായിരുന്നു. അതുല്യനായ കായിക പ്രതിഭയേയാണ് അനന്തപുരിക്ക് നഷ്ടമായിരിക്കുന്നത്.

Leave A Reply
error: Content is protected !!