വാക്​സിൻ ആവശ്യപ്പെട്ട്​ നിരന്തര ഭീഷണി ; അദർ പൂനവാല ഇന്ത്യ വിട്ട് യു.കെയിൽ ​

വാക്​സിൻ ആവശ്യപ്പെട്ട്​ നിരന്തര ഭീഷണി ; അദർ പൂനവാല ഇന്ത്യ വിട്ട് യു.കെയിൽ ​

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗo മൂലം മരണസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ സിലിണ്ടറുകളുടെയും വാക്സിന്റെയും ക്ഷാമം അതി രൂക്ഷമാകുന്നു .ഈ പ്രതിസന്ധിയിൽ കോവിഷീൽഡ്​ വാക്​സിൻ ആവശ്യപ്പെട്ട്​ നിരന്തരമായി ഭീഷണികോളുകൾ ലഭിക്കുന്നുവെന്ന്​ സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ സി.ഇ.ഒ അദർ പൂനവാല.

” ഇന്ത്യയിലെ ശക്​തരായ ചില ആളുകൾ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്​. അതിനാലാണ്​ ഇന്ത്യ വിട്ട്​ യു.കെയിലെത്തിയത് .” പൂനവാല വെളിപ്പെടുത്തി .

അതെ സമയം നേരത്തെ പൂനവാലയുടെ ജീവന്​ ഭീഷണിയുണ്ടായതിനെ തുടർന്ന്​ സർക്കാർ വൈ കാറ്റഗറിയിലുള്ള സുരക്ഷ അദ്ദേഹത്തിന്​ നൽകിയിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തിയതാരെന്ന്​ വ്യക്​തമാക്കാൻ പൂനവാല തയാറായില്ല.

“ചില സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കോർപ്പറേറ്റുകളും ഭീഷണിപ്പെടുത്തിയവരിൽ ഉൾപ്പെടുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. എല്ലാവർക്കും വാക്​സിൻ വേണം. പക്ഷേ അത്​ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട്​ ആർക്കും അറിയില്ല. വാക്​സിൻ ലഭിച്ചില്ലെങ്കിൽ ഒന്നും നല്ല രീതിയിൽ മുന്നോട്ട്​ പോകില്ലെന്നാണ്​ പലരും പറയുന്നത്​. ഇത്​ ശരിയായ ഭാഷയല്ലെന്നും പൂനവാല പറഞ്ഞു. എല്ലാം ഇപ്പോൾ എന്റെ ചുമലിലാണ്​. തനിക്ക്​ മാത്രമായി ഒന്നും ചെയാനാവില്ല .” അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പും കുംഭമേളയും കോവിഡ്​ വ്യാപനത്തിന്​ കാരണമായിട്ടുണ്ടോയെന്ന ചോദ്യത്തിന്​ അത്​ വൈകാരിക വിഷയമാണെന്നും അതിനെ കുറിച്ച്​ പ്രതികരിച്ചാൽ തന്റെ തല കാണില്ലെന്നുമായിരുന്നു പൂനവാല മറുപടി പറഞ്ഞത് .

യു.കെ ദിനപത്രത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ തന്റെ ജീവന്​ ഭീഷണിയുണ്ടെന്ന വിവരം പൂനവാല വെളിപ്പെടുത്തിയത്​.

Leave A Reply
error: Content is protected !!